Timely news thodupuzha

സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗം വി.റ്റി പാപ്പച്ചൻ നിര്യാതനായി

തൊടുപുഴ: സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗം ഈസ്റ്റ് കലൂർ വടക്കേക്കര വീട്ടിൽ വി.റ്റി പാപ്പച്ചൻ നിര്യാതനായി. 70 വയസ്സായിരുന്നു. തൊടുപുഴയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണ്. 1990 മുതൽ സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റിയംഗമായിരുന്നു. കെഎസ്‍കെടിയു ജില്ലാ വൈസ് പ്രസിഡന്റ്‌, 13 വർഷത്തോളം തൊടുപുഴ ഏരിയ സെക്രട്ടറ, സിപിഐ എം കുമാരമംഗലം, ഏഴല്ലൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം തൊടുപുഴയിൽ പാർട്ടിയുടെ സമര പോരാട്ടങ്ങളിൽ നിറസാന്നിധ്യമായിരുന്നു പാപ്പച്ചൻ. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കാനും മുന്നിൽ നിന്നു. സംസ്‍കാരം പിന്നീട്. ഭാര്യ: ചിന്നമ്മ പാപ്പച്ചൻ. മക്കൾ: പി അനീഷ്‍കുമാർ, അനു പാപ്പച്ചൻ. മരുമക്കൾ: ജിങ്കിൾ അനീഷ്, ജോമി ജേക്കബ്. സംസ്കാരം ഞായർ(21/12/2025) ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ. ഭൗതീകശരീരം ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *