Timely news thodupuzha

logo

ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് മോൺസൺ മാവുങ്കൽ സുപ്രീംകോടതിയെ സമീപിച്ചു

ന‍്യൂഡൽഹി: ബലാത്സംഗ കേസിലെ വിചാരണ തടയണമെന്നാവശ‍്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ‌ സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകനായ പി വിഷ്ണുവാണ് മോൺസണു വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചെന്ന കേസിൽ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയായപ്പോൾ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നുമാണ് മോൺസൺ‌ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതേ ആവശ‍്യം മുന്നോട്ടു വച്ച് മോൺസൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *