Timely news thodupuzha

കോഴിക്കോട്ട് 12 വയസുകാരി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു. മടവൂർ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കളത്തിങ്ങൽ തൻഹയാണ് മരിച്ചത്. പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൽ റഷീദിന്റെയും മസ്‌നയുടെയും മകളാണ് തൻഹ.

Leave a Comment

Your email address will not be published. Required fields are marked *