Timely news thodupuzha

കോൺ​ഗ്രി​ഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ തൊടുപുഴയിലെ പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 13ന് നടക്കും

തൊടുപുഴ: കോൺ​ഗ്രി​ഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ തൊടുപുഴയിലെ പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 13ന് നടക്കുമെന്ന് മദർ സിസ്റ്റർ ലിസ്സ സി.എസ്.എൻ അറിയിച്ചു. തൊടുപുഴ വിമലാലയം കോൺവെന്റിന് സമീപമാണ് സി.എസ്.എൻ സിസ്റ്റേഴസിന്റെ പുതിയ ഭവനം. 1996 ജൂലൈ ഏഴാം തീയതിയാണ് തൊടുപുഴയിൽ സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ ഭവനം സ്റ്റഡി ഹൗസായി ആരംഭിച്ചത്. താമസിച്ചിരുന്ന ഭവനം ചെറുതായിരുന്നതിനാലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലുമാണ് പുതിയ ഭവനം നിർമ്മിച്ചതെന്ന് മദർ സിസ്റ്റർ ലിസ്സ പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ 11ന് കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പുതിയ ഭവനത്തിന്റെ വെഞ്ചരിപ്പ് നിർവ്വഹിക്കും. വിജ്ഞാനമാതാ പള്ളി വികാരി ഫാദർ തോമസ് വിലങ്ങുപാറയിൽ ഉൾപ്പെടെയുള്ള ആളുകൾ ചടങ്ങിൽ പങ്കെടുക്കും. തൊടുപുഴ ഭവനത്തിലെ സിസ്റ്റേഴ്സ് പ്രധാനമായും വിജ്ഞാനമാതാ ഇടവകയിലാണ് പ്രവർത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *