Timely news thodupuzha

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയതിൻറെ പരിണിതഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മലപ്പുറം: ആഗോള അയ്യപ്പസംഗമത്തിൻറെ പേരിൽ നടന്നത് കോടികളുടെ കൊള്ളയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാരിന് ഇതിൽ പങ്കുണ്ട്. പരസ്പര വിരുദ്ധമായ കണക്കുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിനും സർക്കാരിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ദേവസ്വംബോർഡ് പ്രസ്താവന ഇറക്കാതെ കൃത്യമായ കണക്ക് കോടതിയിൽ കൊടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണിത്. സർക്കാരിന് ഉത്തരവാദിത്തമില്ലെങ്കിൽ ഗോവിന്ദൻ മാസ്റ്റർ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതിൽ ശ്രദ്ധിക്കണമായിരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *