Timely news thodupuzha

logo

സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് പി.സി ജോർജ്

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി ജോർജ്. സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നാണ് പി.സി ജോർജ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി ജോർജിൻറെ വിവാദ പരാമർശം. മഹാത്മാ ഗാന്ധി എന്താ ദൈവമാണോ? ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാഞ്ഞിട്ട് ഇട്ടിട്ട് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയുന്നു. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. എപ്പഴാ വന്നേ. ആഫ്രിക്കയിൽ ചെന്ന് ചവിട്ടു മേടിച്ചിട്ടുണ്ട്, ഇവിടെ ആരും ചവിട്ടിയിട്ടില്ല. ഇവിടെ രണ്ട് പെൺകൊച്ചുങ്ങളുടെ തോളിൽ കൈയിട്ട് പോയതല്ലാതെ ആരും പുള്ളിയെ ഉപദ്രവിച്ചിട്ടില്ല. ഉപ്പു സത്യാഗ്രഹം നടത്തിയാണോ ബ്രിട്ടീഷുകാർ ഇട്ടേച്ചുപോയത്. ബ്രിട്ടീഷുതാർക്ക് വേണ്ടാത്തോണ്ട് ഇട്ടിട്ട് പോയതാണെന്നും പി.സി ജോർജ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *