Timely news thodupuzha

logo

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി ഇടുക്കിയിൽ പ്രവേശിച്ചു

ഇടുക്കി: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തി ഇടുക്കിയിൽ പ്രവേശിച്ചു. യാത്രക്ക് യു.ഡി.എഫ് പ്രവർത്തകർ അടിമാലിയിൽ ആവേശോജ്വാലമായ ആദ്യ സ്വീകരണമൊരുക്കി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. നൂറുകണക്കിന് പ്രവർത്തകർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. യു.ഡി.എഫ്, വെറും പ്രതിപക്ഷം മാത്രമല്ല ഇപ്പോഴെന്നും ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ച് അധികാരത്തിൽ വരേണ്ട മുന്നണിയായി മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ വിവിധ സംസ്ഥാന നേതാക്കളും യുഡിഎഫ് ജില്ലാ നേതൃത്വവും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് അടിമാലിയിൽ വിവിധ കർഷക സംഘടന നേതാക്കൾ, ആദിവാസി ഗോത്രസംഘടന പ്രതി നിധികൾ, വ്യാപാരികൾ, ദളിത് സംഘടന നേതാക്കൾ, തോട്ടം തൊഴിലാളികൾ എന്നിവരുമായി ജില്ലയിലെ വികസന പ്രശ്‌നങ്ങളും ഭൂപ്രശ്‌നങ്ങളും ചർച്ച ചെയ്യും. അടിമാലി ക്ലബ്ബ് ഹാളിലായിരുന്നു പരിപാടി ഒരുക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടരികിൽ നിൽക്കെ പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ സമ്മേളനം ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫിന്റെ ശക്തി പ്രകടനമാക്കി പ്രവർത്തകർ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *