മുവാറ്റുപുഴ: ലൂർദ്ദ്‌മാതാ ഭവനാംഗമായ സിസ്റ്റർ ഗീ(91) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്‌ച(25/02/2026) ഉച്ചക്ക് രണ്ടിന് വിശുദ്ധ കുർബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ്(നിരപ്പ്) ഫ്രാൻസിസ്ക്കൻ ക്ലാര മഠം വക സെമിത്തേരിയിൽ. പരേത വണ്ടമറ്റം ഇടവക വാണിയകിഴക്കേൽ പരേതരായ ജോസഫ് – ഫിലോമിന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, ആലപ്പാട്ട്(അരിക്കുഴ), ഇത്തമ്മ ജോസഫ്, വിലായിൽ(കോതമംഗലം), ലില്ലി, കുറ്റിയനാൽ(ചാലശ്ശേരി), ഗ്രേസി, വെളിത്തേടത്തുപറമ്പിൽ(ഏഴല്ലൂർ), പരേതരായ ജോസ് ജോസഫ്, വാണിയകിഴക്കേൽ(ഏഴുമുട്ടം), മറിയക്കുട്ടി, കൊട്ടൂർ(കോടിക്കുളം). പരേത നെയ്യശ്ശേരി, തൊടുപുഴ, ഏഴല്ലൂർ, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, ജോസ് ഗിരി, തൊമ്മൻകുത്ത്, നിർമ്മല ജൂനിയർ, ഉടുമ്പന്നൂർ എന്നിവിടങ്ങളിൽ ദീർഘകാലം നേഴ്‌സറി അധ്യാപികയായും സൺഡേ സ്കൂൾ അധ്യാപികയായും വെളിയേൽച്ചാൽ, ഞായപ്പിള്ളി മഠങ്ങളിൽ സുപ്പീരി യറായും, പള്ളിക്കാമുറി, വടാട്ടുപ്പാറ, തെന്നത്തൂർ, തൊടുപുഴ സ്റ്റഡിഹസ്, തെന്നത്തൂർ, വടാട്ടുപ്പാറ, എന്നീ മഠങ്ങളിൽ അസിസ്റ്റൻ്റ് സുപ്പീരിയർ, സോഷ്യൽ വർക്കർ എന്നീ നിലകളിലും സ്‌തുത്യർഹമായ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭൗതീകശരീരം ബുധനാഴ്ച്ച രാവിലെ 7.15ന് വിമലഗിരി വാഴപ്പിള്ളി ഭവനത്തിൽ എത്തിക്കും.
ലൂർദ്ദ്‌മാതാ ഭവനാംഗമായ സിസ്റ്റർ ഗീ നിര്യാതയായി





