Timely news thodupuzha

logo

വീണ ജോർജിന്റേത് രാഷ്ട്രീയ നാടകം; മാത്യു കുഴൽനാടൻ

തൊടുപുഴ: മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവം രാഷ്ട്രീയ നാടകമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിയതിന് ശേഷം മാത്രം പ്രത്യക്ഷപ്പെട്ട മന്ത്രിയുടെ കഴുത്തുവേദന എവിടെ നിന്ന് വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നാടകങ്ങളിലൂടെ മന്ത്രി എന്ന നിലയിലുള്ള വീണ ജോർജിന്റെ വിശ്വാസ്യത ഒന്നുകൂടി തകർന്നിരിക്കുകയാണെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *