Timely news thodupuzha

logo

സംസ്ഥാന സർക്കാർ കൊണ്ടുവന്ന പട്ടയ നിയമ ഭേദഗതി ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും തട്ടിപ്പ്; മാത്യു കുഴൽനാടൻ

തൊടുപുഴ: സംസ്ഥാന സർക്കാർ കൊണ്ടുവന്ന പട്ടയ നിയമ ഭേദഗതി ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും തട്ടിപ്പാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രംഗത്തെത്തിയത്. നിലവിലെ ഭേദഗതി ഗുണത്തേക്കാളേറെ സാധാരണക്കാരെ കൂടുതൽ നിയമകുരുക്കുകളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പട്ടയ ഭൂമിയിലെ നിയന്ത്രണങ്ങൾ നിരുപാധികം എടുത്തുമാറ്റണമെന്ന യു.ഡി.എഫിന്റെ നിലപാട് അവഗണിച്ച സർക്കാർ നടപടി ജനദ്രോഹമാണെന്നും കുഴൽനാടൻ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *