Timely news thodupuzha

ഡി .സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം 27ന്

തൊടുപുഴ: ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിലുള്ള നാലാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം ഫെബ്രുവരി 27ന് നടക്കും. ഉച്ച കഴിഞ്ഞ് 1.30ന് കൂത്താട്ടുകുളം ഇൻഫൻ്റ് ജീസസ് ഇ.എം.എച്ച്.എസിൽ ചേരുന്ന യോഗം പാലക്കുഴ ഗ്രാമപഞ്ചായത്തംഗം കെ.ജെ ജോർജ് ഉദ്ഘാടനം ചെയ്യും.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വിദ്യാർത്ഥികളുടെ കുടുംബ ബന്ധങ്ങളുമെന്ന വിഷയത്തിൽ ഡി.സി.എൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാദർ റോയി കണ്ണൻചിറ സി.എം.ഐ സ്മാരക പ്രഭാഷണം നടത്തും. സ്കൂൾ ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ റ്റീന ഏറൻകേരിൽ അധ്യക്ഷത വഹിക്കും. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട്, പി.റ്റി.എ പ്രസിഡൻ്റ് ബൈജു ജെയിംസ്, വിൻസൺ മാത്യു, ഡി.സി.എൽ മേഖലാ ജനറൽ സെക്രട്ടറി ആർ ശാന്തിനി, ഡയറക്ടർമാരായ സിസ്റ്റർ ആൻസി ജോസ്, റിജോ ജോസഫ് എന്നിവർ പ്രസംഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *