Timely news thodupuzha

logo

കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെ കലക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. എറണാകുളം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. വയനാട് കളക്ടർ എ.ഗീതയെ കോഴിക്കോട് കളക്ടറായും തൃശ്ശൂർ കളക്ടർ ഹരിത.വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടർ വി.ആ‍ർ.കെ. കൃഷ്ണ തേജയെ തൃശ്ശൂർ കളക്ടറായും നിയമിച്ചു. ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ അനു കുമാരിക്ക് ഐ.ടി മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി. അനുകുമാരിക്ക് പകരം സബ് കളക്ടർ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല കൊടുത്തു. ധനവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ള ഇനി മുതൽ ഇ – ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ ചുമതല കൂടി നിർവഹിക്കണം.

Leave a Comment

Your email address will not be published. Required fields are marked *