

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കാണക്കാലിപ്പടിയിലാണ് അപകടം ഉണ്ടായത്. ചെറുതോണി ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസിനേ ബൈക്ക് മറികടക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. തുടർന്ന് ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കെ എസ് അർ ടി സി ബസ്സിനടിയിലേക് നിരങ്ങി കയറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 യുവാക്കളാണ് മരിച്ചത്. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ സൂരജ് സിബി, (20), നത്ത് കല്ല് സ്വദേശി കൈപ്പകശെരി ഡോൺ തോമസ് (20)എന്നിവരാണ് മരിച്ചത്.ഇടുക്കിയിൽ നിന്ന് കട്ടപ്പനയിലെക്ക് പുറപ്പെട്ട ബസ്സിനടിയിലാണ് സ്കൂട്ടർ യാത്രക്കാർ പതിച്ചത്.യുവാക്കളെ അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രകരായിരുന്ന കാണകാലിപടി സ്വാദേശികളെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




