Timely news thodupuzha

logo

ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നും സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. 2018ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് സുപ്രീം കോടതിയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. 2020 ൽ സുപ്രീം കോടതി വിധി പുനഃപരിശോധനാ വേളയിൽ അതിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീം കോടതിയിലെടുത്ത നിലപാട്. തുടർന്ന് കോടതി കേസ് പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ്, ദേവസ്വം ബോർഡ് നിലപാട് പാടെ തിരുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *