ന്യൂഡൽഹി: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരടെയും കുടുംബ പ്രശ്നങ്ങളിൽ യു.ഡി.എപ് ഇടപെടാറില്ലെന്നും ഇപ്പോൾ പ്രതികരിച്ചക് മന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ ഭാര്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത് കൊണ്ടാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഗണേഷ് കുമാർ രാജി വെക്കണമെന്നും മുഖ്യമന്ത്രി ഇതിൽ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ഗണേഷ് കുമാർ രാജി വെയ്ക്കണമെന്ന് വി.ഡി സതീശൻ






