തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് മാർച്ച് 15ന്(ഞായറാഴ്ച്ച) കെഎസ്ആർടിസിയുടെ അഞ്ചമ്പല ദർശനം രാവിലെ 6.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദർശിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയതിനുശേഷം ക്ഷേത്രത്തിൽ നടക്കുന്ന തിരുവോണ ഊട്ടിൽ കൂടി പങ്കെടുക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. നാഷണൽ ആയുഷ് മിഷൻ സ്പെഷ്യൽ ഓഫീസർ ഡോക്ടർ ജയകൃഷ്ണൻ എസ് തിരുവോണ ഊട്ടിന്റെ വിശിഷ്ട അതിഥിയായി പങ്കെടുക്കും. തിരുവോണ ഊട്ടിന് ശേഷം ഭക്തജനങ്ങളെ സ്പെഷ്യൽ ബസിൽ തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ തിരികെ എത്തിക്കും.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും






