കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിൻറെ മൊഴി. കേസിൽ കഴിഞ്ഞ ദിവസമാണ് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻറ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്. വധശ്രമം അടക്കമുള്ള വകുപ്പുകളായിരുന്നു പ്രവർത്തകർക്കെതിരേ ചുമത്തിയിരുന്നത്.
ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല






