തൊടുപുഴ: പിണറായി ഭരണത്തിൽ പിണറായിയുടെ കുടുംബക്കാരുടെയും സി.പി.എം. കാരുടെയും മാത്രം ക്ഷേമമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി . കെ . പനലോസ് പറഞ്ഞു. പൊതുക്കടം ആറ് ലക്ഷം കോടി രൂപ കവിഞ്ഞു. പെൻഷൻ കാർക്കും ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള കുടിശിക നാളിതുവരെ നൽകാതെ വരുന്ന സർക്കാർ നൽകുമെന്ന് പറഞ്ഞ് ഉത്തരവിറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം തടയുക, മുൻ പരിഷ്ക്കരണത്തിൻ്റെയും ക്ഷാമാശ്വാസത്തിൻ്റെയും കുടിശ്ശിക ഉടൻ നൽകുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്. പി.എ) സംസ്ഥാന ട്രഷറർ കെ.വി. മുരളി നയിക്കുന്ന ജീവിത സമര യാത്രയുടെ മധ്യ മേഖല ജാഥയുടെ ഇടക്കി ജില്ല പര്യടനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് തൊടുപുഴയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ഐവാൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
രാവിലെ അടിമാലയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹാപ്പി. കെ. വർഗ്ഗീസ് പര്യടനം ഉദ്ഘാടനം ചെയ്തു. ജോസ് കോനാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചെറുതോണിയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. എം.ഡി. അർജുനൻ മുഖ്യ പ്രഭാഷണം നടത്തി.
റ്റി.ജെ. പീറ്റർ, റ്റി.സി. സലിം, വി.എ. ലത്തീഫ്, ജോർജ്. പി. അബ്രാഹം, എം. കുഞ്ഞുമൊയ്തീൻ, റ്റി. വനജ , എസ്. രാധാമണി, തെങ്ങുംകോട് ശശി, പി.കെ. ഷാജി, സി. തങ്ക ദുരൈ, റ്റി.എം ജോയി, വി.എ. ജോസഫ്, സ്റ്റീഫൻ ജോർജ്, മാത്യു സെബാസ്റ്റ്യൻ, കെ.എസ്. ഹസ്സൻ കുട്ടി, ഗർവാസിസ്.കെ.സഖറിയാസ്, ജോജോ ജെയിംസ്, ജി. മോഹനൻ നായർ, പി.എസ്. ഹുസൈൻ, റോയി സെബാസ്റ്റ്യൻ, അൽഫോൻസ ജോസഫ്, കിങ്ങിണി രാ ജേന്ദ്രൻ, ഡാലി തോമസ്, ഒ. എസ്. മാത്യു, പി.ജെ. ജോസഫ്, കെ.എ രാജൻ, ഷെല്ലി ജോൺ, അശോക് കുമാർ, ജെയ് മോൻ കെ.പി, എം.ജെ. മാത്യു, ജെയ്സൺ.പി. ജോസഫ്, റോയി ജോർജ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.






