Timely news thodupuzha

സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ; പ്രതിഛായ കണ്ടിറങ്ങിയ ചാണ്ടി ഉമ്മന്റെ പ്രതികരണം

കോട്ടയം: പ്രതിഛായ മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഷ്ട്രീയ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് ഫിക്ഷനായി കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും മികച്ചതാണെന്നും അദേഹം കറുകച്ചാലിൽ പറഞ്ഞു. നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി എഴുതിയ സംവിധാനം ചെയ്യുന്ന പ്രതിഛായ എന്ന സിനിമ കണ്ടതിനു ശേഷമാണ് ചാണ്ടി ഉമ്മൻ ഈ പ്രതികരണം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *