Timely news thodupuzha

logo

ആവേശമായി വാഗമൺ എൻവൈറോത്തോൺ 2026

ഇടുക്കി: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഡിസി ബുക്‌സും ഡിസിസ്മാറ്റ് ഇൻസ്റ്റിറ്റ്യൂഷൻസും വാഗമണ്ണിൽ സംഘടിപ്പിച്ച ‘എൻവൈറോത്തോൺ 2026’ എന്ന 11.5 കിലോമീറ്റർ മാരത്തണിൽ പുരുഷ വിഭാഗത്തിൽ നിഖിൽ കുമാർ എസ് (00:35:30) ഉം വനിതാ വിഭാഗത്തിൽ റീബ അന്ന ജോർജ് (00:43:50) ഉം സീനിയർ സിറ്റിസൺ പുരുഷ വിഭാഗത്തിൽ ബാലകൃഷ്ണൻ റ്റി (00:50:33) ഉം സീനിയർ സിറ്റിസൺ വനിതാ വിഭാഗത്തിൽ ലൗലി ജോൺസൺ (01:13:14) ഉം മൈനർ വിഭാഗത്തിൽ എഡ്വിൻ ബിജോയ് (00:51:20) ഉം വിദ്യാർത്ഥി വിഭാഗത്തിൽ അതുൽ എ എസ് (00:59:00) ഉം ജേതാക്കളായി.

രാവിലെ 6 മണിക്ക് വാഗമണ്ണിൽ നിന്ന് ആരംഭിച്ച മാരത്തൺ, ഡിസി ബുക്‌സ് സിഇഒ രവി ഡിസി ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ക്രിക്കറ്റ് താരം ബേസിൽ തമ്പി വിതരണം ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 500-ൽ അധികം പേർ മാരത്തണിൽ പങ്കെടുത്തു. ‘റൺ ഫോർ ദി പ്ലാനറ്റ്’ എന്നതായിരുന്നു ഇത്തവണത്തെ മാരത്തണിന്റെ പ്രമേയം.

Leave a Comment

Your email address will not be published. Required fields are marked *