പന്നൂർ: തൊടുപുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പന്നൂരിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ വച്ച് മുൻ പഞ്ചായത്തംഗം എ.എൻ ദിലീപ് കുമാർ അപു ജോൺ ജോസഫിനെ പഴ കുല നൽകി സ്വീകരിച്ചു. നേതാക്കളായ ജോൺ നെടിയപാല, പോൾ കുവിപ്പിള്ളി, ബേബി തോമസ്, ഷംസുദ്ദീൻ, എം.കെ ഇല്ല്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാത്യു കെ ജോൺ, ഗൗരി സുകുമാരൻ, റ്റി.വി ബാബു ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
അപു ജോൺ ജോസഫിനെ പന്നൂരിൽ വാഴക്കുല നൽകി സ്വീകരിച്ചു






