ന്യൂഡൽഹി: ആഗോള ബോക്സ് ഓഫിസിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ് രൺവീർ സിങ് നായകനായി എത്തിയ ധുരന്ധർ 2. ചിത്രത്തിൻറെ ആദ‍്യ ഭാഗത്തിനും മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകിയത്. ഇപ്പോഴിതാ രണ്ടുഭാഗങ്ങളും ചേർത്ത് ഏഴരമണിക്കൂർ ദൈർഘ‍്യമുള്ള ഒറ്റ സിനിമയായി ധുരന്ധർ പുറത്തിറങ്ങുമെന്നാണ് വിവരം. ചിത്രത്തിൻറെ ഹോങ് കോങ്ങിലെ വിതരണക്കാരാണ് ഇക്കാര‍്യം അറിയിച്ചത്. ഏപ്രിൽ 12ന് ചിത്രം റീലിസിനെത്തും. ഇതിനു പിന്നാലെ ഇന്ത‍്യയിലും റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ അഞ്ചോടെ ഐമാക്സ്, എച്ച്ഡിആർ, എപിക് തിയെറ്ററുകളിൽ ചിത്രമെത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര‍്യങ്ങളൊന്നും ചിത്രത്തിൻറെ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.
ധുരന്ധർ ഒറ്റ സിനിമയായി എത്തുന്നു






