കൊച്ചി: യു.ഡി.എഫിൻ്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. മുൻപ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്കൊപ്പം ഒട്ടനേകം വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
പ്രകട പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ: സ്ത്രീകൾക്ക് കെഎസ്ആർടി ബസിൽ സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും, എല്ലാ കുടുംബങ്ങൾക്കും ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ, യുവജനങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, കാരുണ്യ ബെനവലൻറ് ഫണ്ട്, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കും, ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം, ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യം, സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ഹോസ്പിറ്റലുകൾ, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും, റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കുകയും, വയനാട്ടിൽ ആധുനിക സൗകര്യങ്ങളുള്ള ‘ട്രൈബൽ യൂണിവേഴ്‌സിറ്റി’ സ്ഥാപിക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം അവസാനിപ്പിക്കാൻ ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കും, അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങൾ പഠിക്കാൻ ‘ജോബ് വാച്ച് ടവർ’ രൂപീകരിക്കുംഇന്ദിരാ ക്യാൻറീൻ സ്ഥാന വ്യാപകമായി സ്ഥാപിക്കും, ആശാ വർക്കർമാരുടെ വേതനം കുറഞ്ഞത് 700 രൂപയാക്കി വർദ്ധിപ്പിക്കും, പാവപ്പെട്ടവരുടെ വിവാഹങ്ങൾ കുറഞ്ഞ ചിലവിൽ നടത്തുന്നതിന് ‘സ്‌നേഹ സുമംഗലി’ കല്യാണ മണ്ഡപങ്ങൾ നിർമിക്കും, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രൊ/ലൈറ്റ് മെട്രൊ പദ്ധതികൾ നടപ്പിലാക്കും, ലഹരിമുക്ത കേരളത്തിനായി ‘ബ്രേക്ക് ദ ഡ്രഗ് ചെയിൻ’ പദ്ധതി ആരംഭിക്കും.






