Timely news thodupuzha

രഞ്ജിത്തിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസ്; പിടിയിലായപ്പോൾ വാഹനത്തിലുണ്ടായിരുന്ന‍ ബോബി കുര്യനെ ചോദ്യം ചെയ്യും

കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമകേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേക അന്വേഷണസംഘം. ലൈംഗിക അതിക്രമം നടന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്തിട്ടുള്ളതാണ് കാരവാൻ എന്നാണ് റിപ്പോർട്ട്. രഞ്ജിത്തിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന നടൻ ബോബി കുര്യൻ.

ചിത്രത്തിലെ അസോസിയേറ്റ് ഡയറക്‌ടർ, രഞ്ജിത്തിൻറെ സഹായി എന്നിവരേ പൊലീസ് ചോദ്യം ചെയ്യും. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ ഇൻസ്പെക്‌റ്റർക്കാണ് അന്വേഷണച്ചുമതല. ജനുവരി 30ന് ഉദയംപേരൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് കയറിപ്പിടിക്കാൻറൻ ശ്രമിച്ചുവെന്നാണ് യുവനടി നൽകിയിരിക്കുന്ന പരാതി.

യുവതി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങിവരുന്നത് ലൊക്കേഷനിലുള്ളവർ കണ്ടിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് ശേഖരിക്കും.

Leave a Comment

Your email address will not be published. Required fields are marked *