ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യർ ഇന്ത്യക്കാരാണെന്ന് ബ്രിട്ടിഷ് നീന്തൽ വസ്ത്ര നിർമാണ കമ്പനിയായ പൂ മ്വായുടെ വിലയിരുത്തൽ. ലോകത്തെ ഏറ്റവും ആകർഷണമുള്ളവരായി ഇന്ത്യക്കാരെ തെരഞ്ഞെടുത്തത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ്. റെഡിറ്റെന്ന ഓൺലൈൻ ഉള്ളടക്ക വിലയിരുത്തലും ചർച്ചയും നടക്കുന്ന വെബ്‌സൈറ്റിലെ പോസ്റ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൂ മ്വായുടെ പുതിയ കണ്ടെത്തൽ. അമേരിക്ക രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് സ്വീഡനും. എഐ ഇന്ത്യക്കാരുടെ ആകർഷകത്വം കാണിക്കാനുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.