ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധ സന്നാഹ പരിശീലനമായ ട്രോപക്‌സ്-23 സമാപിച്ചു. 2022 നവംബർ 22 മുതൽ 2023 മാർച്ച് 23 വരെ തുടർന്ന സൈനിക അഭ്യാസത്തിന് അറബിക്കടലിലാണു സമാപനമായത്. ഇന്ത്യൻ ആർമി, എയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായാണു പരിശീലനം നടത്തിയത്. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ 21 ദശലക്ഷം ചതുരശ്ര നോട്ടിക്കൽ മൈൽ വിസ്തൃതിയിലായിരുന്നു സൈനിക അഭ്യാസം.