Timely news thodupuzha

logo

സംസ്ഥാന കാർഷിക യന്ത്രവൽ‌ക്കരണ മിഷൻ; ഇടുക്കി ജില്ലയിൽ പരിശീലന ക്ലാസ് ആരംഭിച്ചു

തൊടുപുഴ: കേരള കാർഷിക സർവകലാശാലയുടെ പദ്ധതിയായ “കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ” ജില്ലാതലത്തിലുള്ള പരിപാടി തൊടുപുഴ കാർഷിക സേവന കേന്ദ്രത്തിൽ ആരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഐ.ടി.ഐ, ഐ.റ്റി.സി, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ധാരികൾക്ക്‌ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനത്തിലും അറ്റകുറ്റപണിയിലും പ്രവർത്തിപരിചയ പരിശീലനം നൽകും.

തിരഞ്ഞെടുത്ത 20 പേർക്ക്, 20 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന 20 പരിശീലനാർഥികൾക്ക് കാർഷിക യന്ത്ര പ്രവർത്തി പരിചയ പരിശീലനം നൽകി ജില്ലയിലെ മുഖ്യ പരിശീലകരെന്ന തലത്തിലേക്ക് എത്തികുക, തൊടുപുഴ ബ്ലോക്കിൽ വിവിധ പഞ്ചായത്തുകളിൽ കേടുപാടായി കിടക്കുന്ന കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇടുക്കി ജില്ല ആത്‌മ പ്രൊജക്റ്റ് ഡയറക്ടർ (ഇൻചാർജ്) സൈജ ജോസ് അധ്യക്ഷത വഹിച്ച യോ​ഗം തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ യു.ജയകുമാറിന്റെ നേതൃത്വത്തിൽ അഗ്രികൾച്ചറൽ എഞ്ചിനീയറും നാല് പ്രൊജക്ട് അഗ്രികൾച്ചറൽ മെക്കാനിക് അസിസ്റ്റന്റും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ക്ലാസ് നയിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രോജക്ട് എഞ്ചിനീയർ ദിൽഷ സുരേഷ് പദ്ധതി വിശദീകരിച്ചു. തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രബിന്ദു, ഞറുകുറ്റി സെൻറ്. ജോർജ് പ്രൈവറ്റ് ഐ.ടി.ഐ ഡയറക്ടർ മാത്യു മരങ്ങാട്ട്, ഞറുകുറ്റി സെൻറ്. ജോർജ് പ്രൈവറ്റ് ഐ.ടി.ഐ പ്രിൻസിപ്പൽ ഇന്ദു.ജി.നായർ, ഐ.ടി.ഐ ഇൻസ്ട്രക്ടർ ബെക്സൺ, ഐ.ടി.ഐ ഇൻസ്ട്രക്ടർ നിഷ ജോഷി എന്നിവർ സംസാരിച്ചശേഷം തൊടുപുഴ കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ ജെയിംസ് മാത്യു നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *