Timely news thodupuzha

ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 15ന് ആരംഭിക്കും; പന്തൽ കാൽനാട്ടുകർമ്മം നടത്തി

രാജകുമാരി: ഏപ്രിൽ 15 മുതൽ 19 വരെ രാജകുമാരി ദൈവമാത പള്ളിയിൽ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ്റെ പന്തൽ കാൽനാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ വെഞ്ചരിപ്പും കാൽനാട്ടുകർമ്മവും നിർവഹിച്ചു. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ. അണക്കര മരിയൻ റിട്രീറ്റ് സെൻ്റർ ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ,മോൺ. അബ്രാഹം പുറയാറ്റ് എന്നിവർ നേതൃത്വം നൽകും. കൺവെൻഷൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയെന്നും ജനറൽ കൺവീനർ മോൺ.ജോസ് നരിതൂക്കിൽ അറിയിച്ചു. കാൽനാട്ടുകർമ്മത്തിൽ കൺവീനർ ഫാ.വിൻസൻ്റ് വാളിപ്ലാക്കൽ,രാജാക്കാട് പള്ളി അസി. വികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്,രാജകുമാരി പള്ളി അസി. വികാരിമാരായ ഫാ.അലക്സ് ചേന്നംകുളം, ഫാ. ടോണി കുഴുപ്പിൽ എന്നിവർ സഹകർമ്മികത്വം വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *