Timely news thodupuzha

യു.ഡി.എഫിന് പരാജയ ഭീതി, ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും; വീണാ ജോർജ്ജ്

പത്തനംതിട്ട: മന്ത്രി വീണാ ജോർജ്ജ് വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട ആനപ്പാറ ജി.എൽ.പി.എസിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ആറന്മുള നിയോജക മണ്ഡലത്തിൽ വളരെ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. യു.ഡി.എഫിന് പരാജയ ഭീതിയാണെന്നും അതുകൊണ്ടാണ് ആക്ഷേപം നടത്തുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *