Timely news thodupuzha

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *