Timely news thodupuzha

തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്ന് സൂചന

ന‍്യൂഡൽഹി: രാജ‍്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 വരെ രൂപ വർധിപ്പിക്കാനാണ് നീക്കം. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് വില വർധിച്ചേക്കുമെന്ന തരത്തിൽ റിപ്പോർ‌ട്ടുകൾ പ്രചരിക്കുന്നത്. ഏപ്രിൽ 29നാണ് തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ്. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇന്ധന വില വർധനവ് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *