കാൽവരി മൗണ്ട്: സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ 23, 24 ദിവസങ്ങളിൽ 9 ,10 ,11 ക്ലാസുകളിലെ കുട്ടികൾക്കായി ജീവിത ദർശന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവൻ ടീ ഫാക്ടറി ഡയറക്ടർ ഫാ. ജായസ് മറ്റം ഉദ്ഘാടനം നിർവ്വഹിച്ചു.
ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് സി എം ഐ അധ്യക്ഷത വഹിച്ചു. സിബിച്ചൻ കൈതക്കൽ സ്വാഗത പ്രസംഗം നടത്തി. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഡീനാ തെരേസ സിഎംസി ആശംസ അർപ്പിച്ചു.
ബാബു പൊന്നോത്ത് ദ്വീദിന ക്യാമ്പ് നയിക്കും. സിഎംഐ ബ്രദർമാരായ മാർട്ടിൻ, നവീൻ , ക്രിസ് വിൻ, ജിബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു. സി.ജൂബി സിഎംസി യുടെയും വേദപാഠ അധ്യാപകരുടെയും കൈകാരന്മാരായ ജോസ് പുത്തേട്ട്, ഷാജി ആലപ്പാട്ട് , റോയ് താഴത്തുവീട്ടിൽ , സജി കാഞ്ഞിരത്തുംമൂട്ടിൽ ഭക്ഷണ സംഘടന സമിതി അംഗങ്ങളായ സിബിച്ചൻ കല്ലുകുന്നേൽ, റോയി കൊച്ചുപുര എന്നിവർ സന്നിഹിതരായിരുന്നു.






