തൊടുപുഴ: മുറ്റത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ നിന്നും മാങ്ങ അടര്‍ത്തി എടുക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാര്‍ താന്നിയ്ക്കപ്പാറയില്‍ വിശാലാക്ഷി (86) ആണ് മരിച്ചത്. ഇന്നലെ പകല്‍ 12 ഓടെ വീടിന് സമീപം വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. വിശാലാക്ഷി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടില്‍ എത്തി പാമ്പ് കടിച്ച വിവരം പറഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. അറക്കുളം ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വിശാലാക്ഷിയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മക്കള്‍ : ബാലന്‍, കുഞ്ഞുമോന്‍, ശശി, കനകമ്മ. മരുമക്കള്‍: ഗീത, സീത , ഗീത.
പാമ്പുകടിയേറ്റ് വയോധിക മരിച്ചു






