കൊച്ചി: രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി(special investigation team). കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്.ഐ.റ്റിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. നടൻ ബോബി കുര്യനെയും സഹ സംവിധായക ശാലിനിയെയും ചോദ്യം ചെയ്തിരുന്നെങ്കിലും രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നതിന് തെളിവില്ലെന്നും രഞ്ജിത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്നും എസ്.ഐ.റ്റി പറയുന്നു.
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.റ്റി






