Timely news thodupuzha

വിവാഹ സദ്യക്കിടെ ഭക്ഷണത്തെ ചൊല്ലി തർക്കവും സം​ഘർഷവും; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

ഇടുക്കി: വിവാഹ സദ്യക്ക് ഇടയിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതര പരിക്ക്. വണ്ടിപ്പെരിയാർ ഗ്രാംബി സ്വദേശികളുടെ വിവാഹ ചടങ്ങിനിടയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.

ഭക്ഷണം വിളമ്പുന്നതിനെ തുടർന്നുള്ള തർക്കത്തിൽ കേറ്ററിംഗ് ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *