Timely news thodupuzha

ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന‌ സ്കൂൾ ബസുകൾ കത്തി നശിച്ചു

ഇടുക്കി: ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന ഒരു ബസിൽ നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ സ്കൂൾ അധികൃതരെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ബസിലേയ്ക്കും തീ പടർന്നു. കട്ടപ്പനയിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. സ്കൂളിൽ വിവിധ അറ്റകുറ്റ പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷോർട് സർക്യൂട് ഉണ്ടായതയാണ് പ്രാഥമീക നിഗമനം. കമ്പംമെട്ട് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. ബസുകൾ രണ്ടും കത്തിയമർന്നത് അടുത്ത അധ്യയന വർഷം കുട്ടികളുടെ യാത്രയെ ബാധിയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *