പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ പയപ്പാറിൽ വച്ച് കെ.എസ്.ആർ.റ്റി.സി ബസും ബൈക്കും കൂട്ടിയിടിച്ച് പയപ്പാർ സ്വദേശി സജിത്തിന്(22) പരുക്കേറ്റു. 12.30 ഓടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ചങ്ങനാശേരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മണിമല കറിക്കാട്ടൂർ സ്വദേശി ടോംസി ജോസഫിന്(45 ) പരുക്കേറ്റു. മുണ്ടാങ്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീണ് വേഴങ്ങാനം സ്വദേശിനി സാലി സോജനും(59 ) പരുക്കേറ്റു.
വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു






