Timely news thodupuzha

ഇടുക്കി ജില്ലാ ആസ്ഥാന വികസനത്തിന് മുഖ്യപരിഗണന നൽകുമെന്ന് റോയി കെ പൗലോസ് എം.എൽ.എ

ഇടുക്കി: ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ചെറുതോണിയുടെയും സമീപ പ്രദേശങ്ങളുടെയുംസമഗ്ര വികസനത്തിനുള്ള വിവിധ പദ്ധതികൾക്കായി രിക്കും മുഖ്യ പരിഗണന നൽകുന്നതെന്ന് ഇടുക്കിയുടെ പുതിയ എം.എൽ.എ റോയ് കെ. പൗലോസ് വ്യക്തമാക്കി.

എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുഖ്യമന്ത്രിയെ കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥകൾക്കും കെഎസ്ആർടിസി ഡിപ്പോയുടെ പ്രതിസന്ധിക്കും ഉടൻ പരിഹാരം കണ്ടെത്തുമെന്നും റോയ് കെ പൗലോസ് അറിയിച്ചു.

മരിയാപുരം, വാഴത്തോപ്പ് മണ്ഡലങ്ങളിലെ സ്വീകരണ പരിപാടിയുടെ ഭാഗമായി ചെറുതോണിയിൽ സംഘടിപ്പിച്ച സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എം.എൽ.എ.

രാവിലെ ഡബിൾ കട്ടിംഗിൽ നിന്നാരംഭിച്ച നന്ദി പറയൽ പര്യടന പരിപാടി എ.പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജോബി തയ്യിൽ അധ്യക്ഷത വഹിച്ചു.

വൈകിട്ട് ചെറുതോണിയിൽ നടന്ന സമ്മേളനത്തിൽ എം.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ തോമസ് രാജൻ, എ.പി ഉസ്മാൻ, ജോയ് കൊച്ചുകരോട്ട്, എം.ഡി അർജുനൻ, വർഗീസ് വെട്ടിയാങ്കൽ, എൻ പുരുഷോത്തമൻ, അഡ്വ. കെ.ബി സെൽവം, അഡ്വ. അനീഷ് ജോർജ്, അനിൽ ആനക്കനാടൻ, സാം ജോർജ്, റ്റി.ജെ വർക്കി, സി.പി സലീം, ജോബി തയ്യിൽ, ഷിജോ ഞവരക്കാട്ട്, വിൻസന്റ് വള്ളാടിയിൽ, പി.ഡി ജോസഫ്, മുഹമ്മദ് പനച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *