Timely news thodupuzha

പാചകവാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കൂട്ടി. 19 കിലോഗ്രാമിൻറെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയിലെത്തി. പുതുക്കിയ വില തിങ്കളാഴ്ച (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയായും, കോൽക്കത്തയിൽ 53.50 രൂപ വർധിപ്പിച്ച് 3255.50 രൂപയായും ഉയർത്തി. കൂടാതെ, മെയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *