Timely news thodupuzha

കോതമം​ഗലം രൂപത വൈദികൻ ഫാദർ ചെറിയാൻ വാരികാട്ട് നിര്യാതനായി

കോതമം​ഗലം: കോതമം​ഗലം രൂപത വൈദികൻ ഫാദർ ചെറിയാൻ വാരികാട്ട്(69) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ജൂൺ അഞ്ച്(വെള്ളിയാഴ്ച്ച) ഉച്ചകഴിഞ്‍‌ രണ്ടിന് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച്, തുടർന്ന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ. ഭൗതീകദേഹം ജൂൺ നാല്(വ്യാഴാഴ്ച്ച) വൈകുന്നേരം 5.30 മുതൽ കരിമണ്ണൂർ സെൻ്റ് മേരീസ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. സഭ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ. ഡോ. ചെറിയാൻ വാരികാട്ട് കോതമം​ഗലം രൂപതയുടെ മതബോധന ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ പ്രൊകുറേറ്റർ, വിവിധ സെമിനാരികളിൽ പ്രൊഫസർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇടുക്കി രൂപതയിലെ കൈലാസം, മാവടി, വാഴത്തോപ്പ് കത്തീഡ്രൽ, കോതമം​ഗലം രൂപതയിലെ നേര്യമം​ഗലം, അംബികാപുരം, നെയ്യശ്ശേരി ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *