കലയന്താനി: കേരള വ്യാപാരി വ്യവസായി ഏകോപരമതി വെള്ളിയാമറ്റം യൂണിറ്റ് വാർഷിക പൊതുയോഗവും 2026 – 2028 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും വെള്ളിയാമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.


യൂണിറ്റ് പ്രസിഡന്റ് എം.ജെ മാത്യു അധ്യക്ഷത വഹിച്ചു. വ്യാപാരോത്സവ് 2026 ൽ ഏറ്റവും കൂടുതൽ കൂപ്പൺ വില്പന നടത്തിയ വ്യാപാരിക്കുള്ള സമ്മാനം കെ.ജെ ജമീറിന് നൽകി.

പ്രസിഡണ്ടായി മാത്യു മറ്റത്തിനാനിയെയും ജനറൽ സെക്രട്ടറിയായി കെ.ഇ ജബ്ബാറിനെയും വൈസ് പ്രസിഡൻ്റായി കെ.ബി ബിജുവിനെയും ജോയിൻ്റ് സെക്രട്ടറിയായി പി.കെ ശിവദാസിനെയും ട്രഷററായി റ്റി.എച്ച് ഷാജിയെയും തെരഞ്ഞെടുത്തു.






