Timely news thodupuzha

ഇടുക്കി പ്രസ്‌ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്‌കൂൾകിറ്റ് വിതരണവും മെറിറ്റ്‌ഡേയും നടത്തി

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് സ്‌കൂൾകിറ്റ് വിതരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവും നേടിയ കുട്ടികളെ ആദരിക്കലും നടത്തി. പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എം പൈജാസ്, ജി-ടെക് എഡ്യൂക്കേഷൻ ഡയറക്ടർ നോബി സുദർശൻ, പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, വൈസ് പ്രസിഡന്റ് പി.കെ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *