തൊടുപുഴ: വെള്ളിയാമറ്റം,അറക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം നൽകി വരുന്ന വാട്ടർ അതോറിറ്റിയുടെ കാഞ്ഞാർ പാലത്തോട് ചേർന്നുള്ള പബ്ബ് ഹൗസിലേക്കുള്ള വലിയ പൈപ്പ് തകർന്ന് പബ്ബിങ്ങ് നിർത്തിവച്ചിരിക്കുകയാണ്.

കാഞ്ഞാർ പാലത്തിന് സമാന്തരമായി നടപ്പാലം പണിയുന്നതിനായി കൊണ്ട് വന്ന കൂറ്റൻ ഹിറ്റാച്ചി പാലം പണിക്കായി മണ്ണ് മാന്തിയപ്പോഴാണ് മെയിൻ പബ്ബിങ്ങ് ലൈൻ തകർത്തത്.

മെയിന്റനൻസിനായി മലങ്കര ഡാം തുറന്ന് വിട്ടിരുന്നതിനാൽ ദിവസങ്ങളായി പബ്ബിങ്ങ് ചെറിയ രീതിയിലാണ് നടന്നിരുന്നത്. പുഴയിൽ നിന്നും പമ്പ് ഹൗസിനടുത്ത് പുഴയോരത്ത് ഉള്ള കിണറ്റിലേക്ക് ചാല് കീറി വെള്ളം എത്തിച്ചെങ്കിലും വീടുകളിൽ ചെളിവെള്ളമാണ് ലഭിച്ചിരുന്നത് എന്ന് പരാതി വന്നു. രാത്രിയിൽ മാത്രം പവ്വർ ഹൗസിൽ നിന്ന് വരുന്ന വെള്ളം പബ്ബ് ചെയ്തായിരുന്നു കഴിഞ്ഞ കുറെ ദിവസമായി കുറച്ചെങ്കിലും വെള്ളം ലഭിച്ചിരുന്നത്.

ഇന്നലെ ഉച്ചയോടെ ഉണ്ടായ സംഭവം; ഉടനടി തകർന്ന പൈപ്പ് ജോയിൻ്റ് ചെയ്ത് വെള്ളം അടിച്ചപ്പോൾ പ്രഷർ മൂലം വീണ്ടും പൈപ്പ് തകരുകയായിരുന്നു.
ഇത് നന്നാക്കാൻ ആവിശ്യമായ പൈപ്പുകൾ എറണാകുളത്ത് മാത്രമേ ലഭിക്കു എന്നും തിങ്കളാഴ്ച മാത്രമേ നന്നാക്കൽ നടക്കുക ഉള്ളു എന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നന്നാക്കിയാലും അവിടം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാൽ മാത്രമേ പബ്ബിങ്ങ് നടക്കു എന്നും കോൺക്രീറ്റ് ചെയ്താലും അത് ഉറച്ച ശേഷമേ വെള്ളം അടിക്കാൻ കഴിയുക എന്നത് പ്രശ്നം പരിഹരിക്കുവാൻ കൂടുതൽ സമയം വേണ്ടിവരും.

അത് വരെയും ഞരളംപുഴ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്ന് കുടിവെള്ളം ലഭിച്ചിരുന്ന വീടുകളിൽ വെള്ളം എത്താത്തത് പൊതുജനത്തെ കൂടുതൽ ദുരിതത്തിലാക്കും അറക്കുളം പഞ്ചായത്തിൽ ഈ വെള്ളം എത്തിയിരുന്ന പൈപ്പ് ദിവസങ്ങളായി പൊട്ടി കിടന്നത് മെയിൻ്റനൻസ്കാർ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പറും, ചില ഗുണഭോക്താക്കളും ചേർന്ന് കഴിഞ്ഞ ദിവസമാണ് നന്നാക്കിയത്.

പക്ഷെ ടാങ്കിൽ വെള്ളം എത്താത്തതിനാൽ പത്ത് ദിവസത്തിലേറെയായി ഇവിടെ കുടിവെള്ളം എത്തിയിട്ടെന്നും, എത്രയും വേഗം പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്നും വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ ആവിശ്യപ്പെട്ടു.






