അറക്കുളം: കൃഷിഭവന് കീഴിലും, അറക്കുളം പഞ്ചായത്ത് പരിധിയിലും വരുന്ന കർഷകരുടെ ക്ഷേമത്തിനായി കിസ്സാൻ സർവ്വീസ് സൊസൈറ്റി (കെ.എസ്.എസ്) മെഗാ കർഷക സഹായ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 27 ശനിയാഴ്ച 10 മണി മുതൽ മൂലമറ്റത്തെ പഞ്ചാ. കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. കൃഷിഭവന് കീഴിൽ കേന്ദ്ര സർക്കാർ നൽകുന്ന “പി.എം കിസ്സാൻ സമ്മാൻ നിധി” വഴി പ്രതിവർഷം 6000 രൂപ ലഭിക്കുന്ന രണ്ടായിരത്തിന് മുകളിൽ കർഷകരുണ്ട്. കേന്ദ്ര സർക്കാരിൻ്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഈ പദ്ധതിയുടെ സൗജന്യഅപ്ഡേഷനും, മരണമടഞ്ഞ കർഷകരുടെ അവകാശികളിലേക്ക് ഈ ആനുകൂല്യം മാറ്റലും, മറ്റെല്ലാ കേന്ദ്ര പദ്ധതികളുടേയും രജിസ്ട്രേഷനും, എല്ലാ കർഷകരുടേയും രജിസ്ട്രേഷനും ക്യാമ്പിലെ ഹെൽപ് ഡസ്ക്കിൽ നടത്തും. മുഴുവൻ ഗുണഭോക്താക്കളുടേയും അപ്ഡേഷന് ശേഷം മാത്രമേ പുതിയ കിസ്സാൻ സമ്മാൻ നിധിയിൽ അപേക്ഷകൾ സ്വീകരിക്കുക ഉള്ളൂ എന്നാണ് അറിയിച്ചിട്ടുള്ളത്. അപ്ഡേറ്റ് ചെയ്യാത്തവരെ ഒഴിവാക്കി പുതിയ ലിസ്റ്റും പ്രസിദ്ധീകരിക്കും. ഈ കാര്യങ്ങൾ സുഗമമാക്കുവാൻ കിസ്സാൻ സമ്മാൻ നിധിയിൽ അംഗങ്ങളായവർക്കായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആ ഗ്രൂപ്പിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കാർഷിക മേഘലയിലെ പദ്ധതികളെക്കുറിച്ചും, പഴയ പദ്ധതികൾ പുതുക്കുന്നതിനെക്കുറിച്ചും, കർഷകരുടെ സംശയങ്ങൾക്ക് മറുപടികളും ലഭിക്കുന്ന ഗ്രൂപ്പായിരിക്കും. ക്യാമ്പിൽ ഹൈബ്രിഡ് പച്ചക്കറിതൈകളും, വിത്തുകളും, പഴതൈകൾ, പൂച്ചെടികൾ, ജൈവവളങ്ങൾ തേൻ, പുളികൾ, കൂൺ, മില്ലറ്റ്സ്, അറക്കുളം അരി, വൈൻ, മസാലകൾ, ഉണക്കകപ്പ ചക്ക, പച്ചക്കറികൾ, പഴങ്ങൾ, വട്ടി കൊട്ട തുടങ്ങി കർഷകർക്ക് വേണ്ട എല്ലാത്തിൻ്റെയും സ്റ്റാളുകൾ ഉണ്ടാകും.

കിസ്സാൻ സർവ്വീസ് സൊസൈറ്റി യൂണിറ്റ് പ്രസിഡൻ്റ് ജോസഫ് ജെ ഓലിക്കൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം കെ.എസ്.എസ്.ഇടുക്കി ജില്ലാ പ്രസി.പി.ഏ.ജോൺ ഉദ്ഘാടനം ചെയ്തു.
ജെയിംസ്കുട്ടി മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ ഇടുക്കി ജില്ലാ ട്രഷറർ അതുല്യ ബാബു ഭാവി പരിപാടികൾ വിശദീകരിച്ചു.കെ.എസ്.എസ് ഭാരവാഹികളായ സി.എം ജോൺസൻ, ജോൺ മൂന്നു ങ്കവയൽ, സണ്ണി കൂട്ടുങ്കൽ, ജോർജ് മനയാനി, ചെറിയാൻ കുഴിഞ്ഞാലി, ടോജി പറമുണ്ട, ശോഭനശശിധരൻ, ജോമി നെല്ലംകുഴി, സന്തോഷ് രാജേന്ദു, ലിപിൻ കെ.ജോസഫ് എന്നിവർ സംസാരിച്ചു.





