കൊച്ചി: പതിനെട്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി കേരള കത്തോലിക്കാ സുറിയാനി സഭയെ നയിച്ച പാറേമ്മാക്കൽ തോമ്മാക്കത്തനാർ എഴുതിയ വർത്തമാനപുസ്തകം ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണപുസ്തകമായാണ് കണക്കാക്കുന്നത്. 1778 ഒക്ടോബർ 14-ാം തീയതി മദ്രാസിൽനിന്ന് ആരംഭിച്ച് 1786 മെയ് ഒന്നിന് ഗോവയിൽ തിരിച്ചെത്തിയ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടേയും കരിയാറ്റിൽ മല്പ്പാന്റേയും റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകത്തിലുള്ളത്. റോമിലേക്കുള്ള യാത്രയും ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിലെ സാംസ്കാരിക അവ സ്ഥകളേയും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. യാത്രാമദ്ധ്യേ രചിക്കപ്പെട്ട ഈ കൃതി 1935-ൽ കണ്ടെടുക്കുകയും അച്ചടിക്കപ്പെടുകയും ചെയ്തു. ഈ ഗ്രന്ഥകർത്താവിന്റെ വിപ്ലവകരമായ ഈ യാത്രയും ഈ എഴുത്തും ഇന്നും അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ കിടക്കുന്നു എന്ന അഭിപ്രായമുള്ളവരുണ്ട്. അനേകം വിദേശ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടിട്ടുള്ള കൃതിയാണ് ഇത്. വിദേശ ആധിപത്യത്തിനെതിരെ ആദ്യം ശബ്ദമു യർത്തിയ ഒരു ഭാരതീയൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന് ഇന്ത്യൻ സാമൂഹിക ചരിത്ര ത്തിലും സഭാചരിത്രത്തിലും വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിത മായ ഫൗണ്ടേഷൻ ഈ പ്രാവശ്യത്തെ സാഹിത്യപുരസ്കാരം ജീവിതമൂല്യങ്ങൾ പ്രകാശിപ്പിക്കുന്ന കഥകളടുങ്ങുന്ന സന്തോഷ് ജെ.കെ.വിയുടെ ‘ജീവിതം പിന്നോട്ടു നടക്കുമ്പോൾ’ എന്ന പുസ്തകത്തിന് ലഭിച്ചു. കവിയും ഗാനരച യിതാവുമായ എം.ഡി. രാജേന്ദ്രൻ, പ്രശസ്ത സാഹിത്യകാരന്മാരായ ജോർജ്ജ് ജോസഫ്.കെ, ഏബ്രഹാം മാത്യു എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ഈ പുസ്തകത്തെ തെരഞ്ഞെടുത്തത്.
മൗലികവും വൈവിദ്ധ്യം നിറഞ്ഞതുമായ മുപ്പത് കഥകളുടെ ഈ സമാഹാരത്തിൽ അതിസൂക്ഷ്മമായി ജീവിതത്തെ അടയാളപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന കഥകളുണ്ട്. ഉന്നത നിലവാരം പുലർത്തുന്ന ഹൃദയസ്പർശിയായ ഭാവുകത്വം നിറഞ്ഞ കഥകളും ആക്ഷേപഹാസ്യരസമുള്ള കഥകളും ഈ കഥാസമാഹാരത്തിലുണ്ട് എന്നും എന്തുകൊണ്ടും ഈ പുസ്തകം പുരസ്ക്കാരത്തിന് അർഹമാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പാറേമ്മാക്കൽ ഗോവർണ്ണദോർ സാഹിത്യപുരസ്കാരം രണ്ടുവർഷത്തിൽ ഒരിക്കലാണ് നൽകി വരുന്നത്. ഈ പ്രാവശ്യത്തെ പുരസ്ക്കാര സമർപ്പണം 2026 ഓഗസ്റ്റിൽ കോട്ടയത്ത് വച്ച് നടത്തപ്പെടുന്നതാണെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ടോമി കല്ലാനി, സെക്രട്ടറി ബെന്നി ജോസഫ് ഈന്തനാക്കുന്നേൽ, ട്രഷറർ അഡ്വ. സോണി സെബാസ്റ്റ്യൻ മാളി യേക്കൽ എന്നിവർ അറിയിക്കുന്നു.





