Timely news thodupuzha

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ പ്രവർത്തന ഫണ്ട് ഉദ്ഘാടനം നടത്തി

തൊടുപുഴ: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ടിന്റെ ഉദ്ഘാടനം തൊടുപുഴയിലെ ഹൈറേഞ്ച് റെസിഡൻസി ഹാളിൽ വെച്ച് നടന്നു. സംഘടനയുടെ ദേശീയ ചെയർമാനായ ഡോ. പി.സി അച്ചൻകുഞ്ഞ് പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം സംഭാവന തുക ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായ കെ.എസ് സലിലന് കൈമാറി. മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ശക്തമായ സംഘടനാ സംവിധാനവും സ്ഥിരതയാർന്ന പ്രവർത്തന ഫണ്ടും അനിവാര്യമാണെന്ന് ഡോ. പി.സി. അച്ചൻകുഞ്ഞ് അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ സജീവ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ഭാവിയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് വാഗ്ദാനവും ചെയ്തു. ജില്ലാ പ്രസിഡന്റായ മാത്യു അഗസ്‌റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വനിതാ സെൽ പ്രസിഡന്റായ ബേബി ടോം ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികളും സംഘടനാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.മ നുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹിക നീതിയുടെ പ്രചാരണത്തിനും കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്രതിജ്ഞ പുതുക്കിക്കൊണ്ടാണ് സമ്മേളനം സമാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *