തൊടുപുഴ: സെൻസസ് 2027 ന്റെ ഭാഗമായി ജൂൺ 16 മുതൽ 30 വരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെൽഫ് എന്യൂമറേഷൻ പ്രക്രിയയുടെ തൊടുപുഴ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു.

സെൻസസ് 2027 ന്റെ ഭാഗമായി മുൻസിപ്പൽ ടൗൺഹാളിൽ നടന്നുവരുന്ന എനു മേറേറ്റർ -സൂപ്പർവൈസർ പരിശീലന പരിപാടിയിൽ മുൻസിപ്പൽ കൗൺസിലർമാരായ ശ്രീ പി എ ഷാഹുൽഹമീദ് ശ്രീമതി ലിറ്റി ജോസഫ്, സെൻസസ് ചാർജ് ഓഫീസർ ശ്രീ ജോസ് എംപി തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ ജില്ലയുടെ ചാർജ് ഓഫീസറായ ശ്രീ ബിജു ഡേവിഡ് പങ്കെടുത്തു. ഓൺലൈൻ സെൻസസ് എന്യൂമറേഷൻ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം ലഭ്യമാണെന്ന് വിവരം യോഗത്തിൽ ബിജു ഡേവിഡ് അറിയിച്ചു.
സെൻസസ് 2027 ന്റെ വിജയകരമായ നടത്തിപ്പിന് പൊതുജനങ്ങൾ പരമാവധി സെൽഫ് എ ന്യൂമറേഷൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ഫീൽഡ് ട്രെയിനർമാരായ ഷൈജു തങ്കപ്പൻ, ജ്യോതി, റെനിത സോബി, എന്നിവർ പങ്കെടുത്തു.






