വണ്ണപ്പുറം: കിഡ്നി രോഗത്താൽ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വണ്ണപ്പുറം കാളിയാർ സ്വദേശി ബിസിൻ മാത്യുവിനായി വണ്ണപ്പുറം ഗ്രാമ പഞ്ചായത്തും നിലാവ് ചാരിറ്റിബിൾ സോസൈറ്റിയും യുവദർശന കാളിയാറും സംയുക്തമായി ചികിത്സ സഹായ നിധി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വണ്ണപ്പുറം ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ്റിന്റെയും മെമ്പർമാരുടെയും സോസൈറ്റി ക്ലബ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ചികിത്സ ഫണ്ട് സമാഹരണം നടത്തി.

കൂടാതെ ചികിത്സ സഹായർത്ഥം യുവ ദർശന ക്ലബ്ബിന്റെ യും നിലാവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച 4 മണിക്ക് വണ്ണപ്പുറത്തു പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് .രണ്ട് കിഡ്‌നികളും തകരാറിലായ ബിസിനി ന്റെ കിഡ്‌നി മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപ ചിലവ് ഉണ്ട് ബിസിനിന് കിഡ്‌നി നൽകാൻ മാതാവ് സന്നദ്ധയാണ് എന്നാൽ ഭാരിച്ച ചികിത്സാ ചിലവിനായി സുമനുസുകളുടെ സഹായം തേടുക ആണ് ഈ നിർധന കുടുംബം.


കുടുംബത്തിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കതോട്ടം,മെമ്പർമാരായ അനീഷ് കിഴക്കേൽ, ഉല്ലാസ് ജോസഫ്, ബീന സിദ്ധാർത്തൻ, രജനി ഷിബു, സുബൈദ സുബൈർ, സജി പോൾ റോയൽ, ഷൌക്കത്ത് വെളിയത്തുകുടി, ബിജു അറക്കൽ, ജിതിൻ എന്നിവർ സഹായം അഭ്യർത്ഥിച്ചു.




