തൊടുപുഴ: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കൻമാരുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രി സമയങ്ങളിൽ കൂട്ടമായി എത്തുന്ന കുറുക്കൻമാർ വീടിന് പുറത്ത് സൂക്ഷിക്കുന്ന ചെരുപ്പുകൾ, തുണികൾ, മറ്റ് സാധനങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കുറുക്കൻമാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റ് വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളിൽ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാർ പറയുന്നു.വളർത്തുമൃഗങ്ങൾക്കും ചെറിയ കുട്ടികൾക്കും അപകടസാധ്യതയുണ്ടെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു. വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബംഗ്ലാംകുന്ന് പോലുള്ള ജനസാന്ദ്രതയേറിയ നഗരപ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം വർധിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ, വനം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തൊടുപുഴ നഗരമധ്യത്തിൽ കുറുക്കൻ ശല്യം രൂക്ഷംരാത്രിയിൽ വീടുകളിലെത്തി ചെരുപ്പുകളും തുണികളും കടിച്ചുകീറുന്നു; ആശങ്കയിൽ നാട്ടുകാർ




