Timely news thodupuzha

പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സഹപാഠികളായ പെൺകുട്ടി ഉൾപ്പെടെ 6 പേർക്കെതിരേ പൊലീസ് കേസെടുത്തു. സ്കൂളിൽ നടത്തിയ കൗസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. വീട്ടിൽ വച്ചും സ്കൂളിൽ വച്ചും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *